മറ്റു പ്രവര്‍ത്തനങ്ങള്‍

സഞ്ജീവനി സേവാ പദ്ധതി

“മാനവസേവ - മാധവസേവ” എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് “സഞ്ജീവനി സേവാപദ്ധതി” എന്ന പേരില്‍ ക്ഷേത്ര സമിതിയുടെ ഒരു സേവാ പ്രവര്‍ത്തന വിഭാഗംതന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ദ്ധനരായവര്‍ക്ക് ജീവിതമാര്‍ഗം കണ്ടെത്തുന്നതിനുവേണ്ടി വര്‍ഷംതോറും നടത്തുന്ന “ഗോദാന പദ്ധതി”, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്ധ്യാര്‍ത്ഥികളുടെ പഠനത്തിനു സഹായിക്കുന്നതിനു വേണ്ടിയുള്ള “വിദ്യാഭ്യാസ സഹായ പദ്ധതി”, സാമ്പത്തിക ക്ളേശം അനുഭവിക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി “ചികിത്സാ സഹായ പദ്ധതി” തുടങ്ങിയവ ഇവിടുത്തെ പ്രധാന സേവന പ്രവര്‍ത്തനങ്ങളാണ്. കൂടാതെ  തദ്ദേശ വാസികള്‍ക്ക് ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അവശ്യ ഘട്ടങ്ങളില്‍ താല്‍ക്കാലിക സാമ്പത്തിക സഹായം നല്‍കുവാന്‍ “അക്ഷയ സേവാനിധി”, “പരസ്പരസഹായ നിധി” തുടങ്ങിയ സ്വാശ്രയ പദ്ധതികളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

 പ്രദേശവാസികളിലെ ആത്മീയ നവോത്ഥാനവും സാമൂഹിക കൂട്ടായ്മയും ആധ്യാത്മിക ബോധവും ലക്‌ഷ്യം വച്ച് കൊണ്ട് ക്ഷേത്ര സമിതി വിപുലമായ മറ്റു പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു.

ആദ്ധ്യാത്മികതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു ഗ്രന്ഥ ശേഖരണത്തിന് ക്ഷേത്ര സമിതി തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ പുരുഷ-വനിതാ സ്വയം സഹായ സംഘങ്ങള്‍, മാതൃസമിതി, ബാലസമാജം എന്നിവയും ക്ഷേത്രസമിതിയുടെ കീഴിലുണ്ട്.

ക്ഷേത്ര സമീപപ്രദേശങ്ങളിലുള്ള ഭവനങ്ങളില് മാസംതോറും കമ്മിറ്റിഅംഗങ്ങള്‍ സമ്പര്‍ക്കം നടത്താറുണ്ട്‌. ഓരോസ്ഥലങ്ങളിലുമുള്ള കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കുടുംബയോഗങ്ങളും, ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷം തോറും വിവിധ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥ യാത്രകളും ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.

 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 

നാലുകെട്ടിന്‍റെ കിഴക്കിനി നിര്‍മ്മിച്ചുവെങ്കിലും ബാക്കി മൂന്നു ഭാഗവും, നടുമുറ്റവും, അതിനു പുറത്തു നടപ്പുര, വലിയ ചുറ്റുമതില്‍ തുടങ്ങിയവയും ഉടന്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. ആയതിനു വേണ്ടി പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധനായ ശ്രീ വേഴപ്പറമ്പ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഊട്ടുപുര, സൗകര്യപ്രദമായ ഓഫീസ്, ക്ഷേത്രകുളത്തിന് ചുറ്റും സംരക്ഷണഭിത്തി തുടങ്ങിയവയുടെ പ്രവര്‍ത്തികളും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കാനുണ്ട്.

Adiyerimadam is a vital pilgrim centre of Malabar blessed with the arrival of ‘Parasurama’ in the distant past. It is believed that Adiyeri is the place of origin of “Uchitta Bhagavathi”. This temple complex situates at Aralam, a deep village, 10 K.M from Iritty town. ‘Siva Sakthi’ chaithanyam is very much here. ‘Thottilum Kuttiyum’ for getting blessed with children, ‘Thali Samarppanam’ for long lasting marriage life, ‘Thulabharam’ for the well being of children is the special offerings here.

It is believed that the four ‘Thanthrik Mutts’ Adiyeri,Pullanchery,Kalakattu,Kattumadam – are following the thanthrik cults preached by ‘Parasurama’. In all the mutts thirty nine deities are being worshipped. “Uchitta Bhagavathi” at Adiyeri, “Bhairavan” at Pullanchery, “Kuttichathan” at Kalakattu, and “Karuval Bhagavathi” at Kattumadam are the deities of importance in each branches. Among the four mutts of Malabar, Adiyeri Mutt has a pivot position.

Bhagavathi, Bhairavan, Kuttichathan, Karuval Bhagavathi, Raktha Chamundi, Khantakarnnan, Thevarchathan, Gulikan, Moovalamkuzhi Chamundi, Pottan, Kurathi are the important deities of this temple.Temples like Mamanikunnu Sree Mahadevi Temple, Mundayamparamba Bhagavathi Temple, Kuthuparamba Sree Thiruvancherikkav Bhagavathi Temple,Thalassery Chettamkunnu Sree Madathil Bhagavathi Temple etc. are closely related to Adiyeri in rituals and in offerings.

Srikovil is open on the 1st of all the Malayalam Months. Special days like Thiruvonam, Mahanavami, Vijayadasami, Thulam 10, Thrikkarthika (in Vrischikam), Dhanu 10, MahaSivarathri, Karkkidaka Vavu are the pooja days in this temple also. There is ‘Annadhanam’ (Common feast) on all pooja days.Kaliyatta Mahotsavam, Thrikkarthika, Vijayadasami etc. are the festivals of importance here. Temple administrative committee is committed to convene a variety of activities for the spiritual awakening and other charity works for the people.

Keep in Touch

    

44699
TodayToday53
All_DaysAll_Days44699